ചെങ്ങന്നൂർ: സാങ്കേതിക ആശയവും സംരംഭകത്വ മികവും തെളിയിച്ച് ചെങ്ങന്നൂർ സെന്റ് തോമസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിലെ വിദ്യാർത്ഥികളായ ബ്ലെസ്സൺ മാത്യു വിൽസൺ, ബിൻസൺ ബി, ശ്രീരാഗ് ആർ. ഇവർ അവതരിപ്പിച്ച പ്രോജക്ടിനാണ്
രണ്ടാം സ്ഥാനം ലഭിച്ചത്. ......
ചെങ്ങന്നൂർ: പൗരസ്ത്യ ഓർത്തഡോക്സ് സിറിയൻ സണ്ടേസ്കൂൾ അസോസിയേഷൻ ചെങ്ങന്നൂർ ഡിസ്ട്രിക്റ്റ് അധ്യാപക വാർഷിക സമ്മേളനം
ചെങ്ങന്നൂർ സെന്റ് ഇഗ്നേഷ്യസ് ഓർത്തഡോക്സ് കത്തീഡ്രലിൽ നടത്തി.
ചെങ്ങന്നൂർ ഭദ്രാസനാധിപൻ
ഡോ. മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്ത സമ്മേളനം ഉദ്ഘാടനം ചെയ്തു. ......
തിരുവനന്തപുരം: പ്രമുഖ കാർട്ടൂണിസ്റ്റുകളായ മഞ്ജുളിന്റെയും സതീഷ് ആചാര്യയുടെയും കാർട്ടൂണുകൾക്ക് ഇന്ത്യയിലെ സാമൂഹ്യമാധ്യമങ്ങളിൽ വിലക്കേർപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധവുമായി കേരള കാർട്ടൂൺ അക്കാദമി. ഇരുവരുടെയും കാർട്ടൂണുകൾക്ക് വിലക്ക് ഏർപ്പെടുത്തിയ നടപടി പ്രതിഷേധാർഹമാണെന്ന് അക്കാദമി വ്യക്തമാക്കി.
നിരവധി കാർട്ടൂണിസ്റ്റുകൾക്കും സമാനമായ വിലക്ക് നേരിടേണ്ടിവന്നിട്ടുണ്ടെന്നും, എന്നാൽ ഇവരിൽ പലരും പരസ്യമായി പ്രതിഷേധവുമായി രംഗത്തെത്താത്തത് ആശങ്കപ്പെടുത്തുന്നതാണെന്നും കേരള കാർട്ടൂൺ അക്കാദമി പ്രസ്താവനയിൽ പറഞ്ഞു.
വിമർശനത്തിന്റെ കലാരൂപമാണ് കാർട്ടൂണെന്നും, വിമർശനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്ന പ്രവണത വ്യാപകമാകുന്നതിൽ ആശങ്കയുണ്ടെന്നും അക്കാദമി ചൂണ്ടിക്കാട്ടി. ......
മേടം: മുന്നിലെത്തുന്ന പ്രതിസന്ധികളെ ധൈര്യത്തോടെ നേരിടാൻ സാധിക്കും. ജോലിയിലും മത്സരങ്ങളിലും കഴിവ് തെളിയിക്കാനുള്ള അവസരങ്ങൾ ലഭിക്കും.......
കൊച്ചി : തെലങ്കാനയ്ക്ക് പുറമെ ആന്ധ്രപ്രദേശിലും വന്‍കിട അപ്പാരല്‍ പാര്‍ക്ക് സ്ഥാപിക്കുന്നതിന് കിറ്റെക്സ് ഗ്രൂപ്പിനെ ക്ഷണിക്കാന്‍ മുഖ്യ മന്ത്രി എന്‍.ചന്ദ്രബാബു നായിഡുവിന്റെ മകനും ഐ.ടി, മാനവവിഭവ ശേഷി വകുപ്പ് മന്ത്രിയുമായ നരാ ലോകേഷിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം കിറ്റെക്സ് ഗാര്‍മെന്റ്സ് മാനേജിംഗ് ഡയറക്ടര്‍ സാബു എം. ജേക്കബുമായി ഇന്ന് (29.09.2026) കൂടിക്കാഴ്ച നടത്തും. ......
വ്യവസായ നഗരത്തിന്റെ വന്‍ വികസനത്തിന് നെടുംതൂണാകുന്ന കൊച്ചി മെട്രോ രണ്ടാംഘട്ടമായ 'പിങ്ക് ലൈനിന്റെ' നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നിന്ന് കാക്കനാട് വഴി സ്മാര്‍ട് സിറ്റിയിലേക്കുള്ള 11.20 കിലോമീറ്റര്‍ എലിവേറ്റഡ് പാതയുടെയും 11 സ്റ്റേഷനുകളുടെയും നിര്‍മാണമാണ് മുന്നേറുന്നത്.
വയഡക്റ്റിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 2024 ജൂണ്‍ 12-നാണ് ആരംഭിച്ചത്. ......
കൊച്ചി: വേമ്പനാട് കായലിന്റെ ജൈവവൈവിധ്യവും ആവാസവ്യവസ്ഥ നേരിടുന്ന വെല്ലുവിളികളും അടുത്തറിഞ്ഞ് കടമക്കുടിയിലേക്ക് നടത്തിയ ബോട്ട് യാത്ര വേറിട്ട അനുഭവമായി. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) നടത്തി വരുന്ന ഫിഷ് വോകിന്റെ ഭാഗമായായിരുന്നു യാത്ര. ......
വെൽനെസ്, ഭക്ഷണം, കുടുംബ വിനോദ മേഖലകളിലെ ഇബിജി ഗ്രൂപ്പിന്റെ വിവിധ ബിസിനസുകളിൽ മഹാരാഷ്ട്ര ആസ്ഥാനമായ അർമ ക്യാപിറ്റൽ 10 കോടി രൂപ നിക്ഷേപിച്ചു. മുംബൈ, ബെംഗളൂരു, ചണ്ഡിഗഢ് എന്നിവിടങ്ങളിലെ മൂന്ന് കാർൾട്ടൺ വെൽനെസ് സെന്ററുകളിലാണ് നിക്ഷേപം. ......